New Update
/sathyam/media/media_files/y9PftVCjcG28elPGh68Z.jpg)
ആലപ്പുഴ: പൊതുപരിപാടിയില്‍നിന്ന് മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. സി.പി.എം. നിയന്ത്രണത്തിലുള്ള സംഘടനയായ ഹരിപ്പാട് സി.ബി.സി. വാര്യര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
Advertisment
രാവിലെ പത്തിനാണ് ഹരിപ്പാട്ടെ ഓഡിറ്റോറിയത്തില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. പത്തിന് മുമ്പുതന്നെ സുധാകരന്‍ എത്തി. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ തുടങ്ങിയവര്‍ എത്താന്‍ വൈകി.
11 ആയിട്ടും പരിപാടി തുടങ്ങാതെ വന്നതോടെ ക്ഷുഭിതനായ സുധാകരന്‍ വേദി വിടുകയായിരുന്നു. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തിരികെയെത്തിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us