തൃശൂര്‍: കോടശരിയില്‍ മേട്ടിപ്പാടം കിണര്‍ സ്റ്റോപ്പിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങരയ്ക്ക് സമീപം കോര്‍മല അരയംപറമ്പില്‍ വീട്ടില്‍ രാജുവിന്റെ മകന്‍ രഞ്ജിതാ(22)ണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. ചാലക്കുടിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ കോഴിയുമായി പോയിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.