രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ തേയില

തേയിലയില്‍ കാത്സ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താം. 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
32f59703-a849-4700-9402-552d8be61ec2

തേയിലയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് അകാലമരണം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യതയും കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, തേയിലയില്‍ കാത്സ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താം. 

Advertisment

തേയിലയില്‍, പ്രത്യേകിച്ച് ഗ്രീന്‍ ടീയില്‍ ധാരാളം പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍സ് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെയും സ്‌ട്രോക്കിന്റെയും സാധ്യത കുറയ്ക്കും. തേയിലയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മാംഗനീസ്, ഫ്‌ലൂറൈഡ് തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

തേയിലയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ മുഖക്കുരു നിയന്ത്രിക്കാനും, സൂര്യപ്രകാശത്തില്‍ നിന്നുള്ള ദോഷകരമായ രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഉപയോഗിച്ച ടീ ബാഗുകള്‍ തണുപ്പിച്ച് കണ്ണിനു ചുറ്റുമുള്ള വീക്കവും കറുത്ത പാടുകളും കുറയ്ക്കാന്‍ ഉപയോഗിക്കാം. 

തണുത്ത തേയില വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ദഹിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Advertisment