/sathyam/media/media_files/2025/10/17/38a04dc5-30ff-46c5-a131-8b50a41895ec-1-2025-10-17-12-51-23.jpg)
ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ സൗന്ദര്യത്തിനും കക്കിരി മികച്ചതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുക എന്നിവയാണ് കക്കിരിയുടെ പ്രധാന ഗുണങ്ങള്‍.
കക്കിരിയില്‍ അടങ്ങിയ നാരുകളും മറ്റ് പോഷകങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളായ നെഞ്ചെരിച്ചില്‍, അസിഡിറ്റി, മലബന്ധം എന്നിവയെ പ്രതിരോധിക്കാന്‍ കക്കിരി ഉത്തമമാണ്.
വിറ്റാമിന്‍ സി ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങള്‍ പരിഹരിക്കാനും വിറ്റാമിന്‍ ബി ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനും സഹായിക്കുന്നു. കണ്ണിലെ ചുവപ്പ്, അസ്വസ്ഥത, കറുത്ത വളയങ്ങള്‍ എന്നിവയെ പരിഹരിക്കാന്‍ കക്കിരി ഉപയോഗിക്കാം.
ഇതില്‍ അടങ്ങിയ ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ച് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകളെ തടയുന്നു.
ഇതില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കുട്ടികളിലെ പേശീവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കക്കിരി നല്ലൊരു പരിഹാരമാണ്.