പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്താന്‍ ഞാവല്‍പ്പഴം

ഇതില്‍ അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

New Update
OIP (3)

ഞാവല്‍പ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഞാവല്‍ പഴവും അതിന്റെ കുരുവും സഹായിക്കുന്നു. ഞാവല്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന ജംബാലൈന്‍ ഗ്ലൂക്കോസൈഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment

ഇതില്‍ അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ദഹനം എളുപ്പമാക്കാനും വായുകോപം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞാവല്‍പ്പഴം സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്താനും വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഞാവല്‍ സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫെക്റ്റീവ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അണുബാധകളെ തടയാന്‍ സഹായിക്കും. 

Advertisment