സൈബര്‍ തട്ടിപ്പിലൂടെ കരുനാഗപ്പള്ളി സ്വദേശിനിയില്‍നിന്ന് തട്ടിയെടുത്തത് പത്ത് ലക്ഷം; മുഖ്യപ്രതി ജാര്‍ഖണ്ഡില്‍ പിടിയില്‍

ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പോലീസ് ജാര്‍ഖണ്ഡില്‍നിന്ന് പിടികൂടിയത്.

New Update
42424

കൊല്ലം: സൈബര്‍ തട്ടിപ്പിലൂടെ വന്‍ തുക കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പോലീസ് ജാര്‍ഖണ്ഡില്‍നിന്ന് പിടികൂടിയത്.
കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. 

Advertisment

തട്ടിപ്പ് സംഘത്തിന് വെബ്‌സൈറ്റ് നിര്‍മ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവന്‍ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശി ബബ്ലു എന്നിവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനി ബന്ധപ്പെട്ടു. എന്നാല്‍, ഇവര്‍ സൈബര്‍ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് ബന്ധപ്പെട്ടത്. 

സഹായിക്കാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. കരുനാഗപ്പള്ളി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ജാര്‍ഖണ്ഡിലേക്ക് എത്തി. 

13 ദിവസം പോലീസ് ജാര്‍ഖണ്ഡിലെ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ജാമ്താരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തില്‍ നിന്ന് അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു. 

Advertisment