New Update
/sathyam/media/media_files/2025/03/12/H5RcP6W4r7ULbQEyGG4U.jpg)
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
Advertisment
ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി നോബിയെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
നോബിയുടെ ഫോണ്‍ കോളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് പ്രകോപനമായതെന്നാണ് നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us