കോഴിക്കോട്: വടകര കടമേരിയില്‍ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്താ(22)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30നാണ് സംഭവം.
കിടപ്പുമുറിയില്‍ ശാരീരിക അവശതകളുമായി യുവാവിനെ കാണുകയായിരുന്നു. ഉറക്കത്തിനിടെ അപസ്മാരമുണ്ടായതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ സംശയം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എക്സ്പാന്‍ ഷെ ഓഫീസില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് സാബിത്ത് വിലാതപുരം ശാഖ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കൂടിയാണ്. മാതാവ്: റസീന ചിറപ്പുറത്ത് (മുതുവടത്തൂര്‍). സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ് (കുവൈത്ത്), ആയിഷ പര്‍വീന്‍ (പ്ലസ് ടു വിദ്യാര്‍ഥിനി സൈത്തൂന്‍ മലപ്പുറം), ഫാത്തിമ സാലിഹ്.