/sathyam/media/media_files/2025/01/22/Fwqx4BIwJ9ziYoTHtJv7.jpg)
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കിയ മുസ്ലീം യൂത്ത് ലീഗ് നേതാവിനെതിരേ പോലീസ് കേസ് എടുത്തു. യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ. റസാഖിന് എതിരെയാണ് കേസ് എടുത്തത്.
തിരൂരങ്ങാടി പോലീസാണ് കേസ് എടുത്തത്. തലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. ഭീഷണി പ്രസംഗത്തിനെതിരെ കെ.ജി.എം.ഒ.എ. രംഗത്ത് വന്നിരുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു ഭീഷണി പ്രസംഗം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈകാര്യം ചെയ്യും ഡോക്ടര്‍മാരെ വഴിയില്‍ കൈകാര്യം ചെയ്യും. എന്നായിരുന്നു പ്രസംഗം.
ആശുപത്രില്‍ വച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്‌നമുള്ളൂ. വേണ്ടി വന്നാല്‍ പുറത്തിറങ്ങുമ്പോള്‍ കൈകാര്യം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ തെമ്മാടികളാണ് എന്നുമായിരുന്നു ഭീഷണി പ്രസംഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us