ജാമ്യം ലഭിക്കാനെന്ന് പറഞ്ഞ് പത്തനംതിട്ട പോക്സോ കേസിലെ രണ്ടാം പ്രതിയുടെ മാതാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

ചെന്നീര്‍ക്കര തോട്ടുപുറം സ്വദേശി ജോമോന്‍ മാത്യുവിനെതിരെയാണ് പരാതി.

New Update
4242

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിലെ രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി.

Advertisment

ചെന്നീര്‍ക്കര തോട്ടുപുറം സ്വദേശി ജോമോന്‍ മാത്യുവിനെതിരെയാണ് പരാതി. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ജാമ്യം ലഭിക്കാന്‍ ഡി.വൈ.എസ്പിക്കും വക്കീലിനും കൊടുക്കാനെന്ന് പറഞ്ഞാണ് കേസിലെ ഒന്നാം പ്രതിയായ ജോമി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു രണ്ടാം പ്രതിയായ ഷൈനുവിന്റെ മാതാവില്‍ നിന്ന് 8.65 ലക്ഷം രൂപ തട്ടിയത്. 

അഭിഭാഷകന്‍ യഥാര്‍ത്ഥ തുക വിവരം അറിയിച്ചതോടെ ഷൈനുവിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.