പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി. ബസ്  ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.

New Update
44114

പത്തനംതിട്ട: നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി. ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്. 

Advertisment

സ്റ്റാര്‍ട്ട് ചെയ്ത് ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഉരുണ്ട് റോഡിന് എതിര്‍ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.

കോന്നി-ഊട്ടുപാറ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററില്‍ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുന്‍വശവും തകര്‍ത്താണ് നിന്നത്. സംസ്ഥാനപാത മറികടന്നാണ് ബസ് റോഡിന് മറുവശത്തേക്ക് പോയത്. 

Advertisment