Advertisment

തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്‌കന്റെ  കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി

വെള്ളനാട് കടിയൂര്‍കോണം സി.എന്‍. ഭവനില്‍ സി. ഷാജി(51)യുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. 

New Update
4224242

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്‌കന്റെ  കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂര്‍കോണം സി.എന്‍. ഭവനില്‍ സി. ഷാജി(51)യുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. 

Advertisment

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാരിക്കോണം സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു ഷാജി.

കഴുത്തില്‍ തണുപ്പ് അനുഭവപ്പെട്ട് എഴുന്നേറ്റപ്പോഴാണ് മൂര്‍ഖന്‍ പാമ്പ് കഴുത്തില്‍ ചുറ്റിയത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. ഷാജി വലിച്ചെറിഞ്ഞ പാമ്പ് സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ അടിച്ചുകൊല്ലുകയായിരുന്നു. 

 

 

 

Advertisment