കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഉളിക്കല്‍ സ്വദേശികളായ കെ.ടി. ബീന, മംഗളുരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.

New Update
2424242

കണ്ണൂര്‍: ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ.ടി. ബീന, മംഗളുരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെയാണ് സംഭവം. ബീനയുടെ ഭര്‍ത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ ഭര്‍ത്താവ് കെ.എം. തോമസ്, മകന്‍ കെ.ടി. ആല്‍ബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Advertisment