തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതികളായ അഖില്‍ (32), സൂരജ് (28), മിഥുന്‍ (28), വിമല്‍ (25), അനന്തന്‍ (24) എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് പനവൂരാണ് സംഭവം. പൂവത്തൂര്‍ സ്വദേശി സുജിത്തിനെ മദ്യം നല്‍കിയ ശേഷം സംഘം ബൈക്കുകളില്‍ വന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുക്കുകയായിരുന്നു. നിരോധിത ഗുളികകളുമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. മൂന്നു ബൈക്കും മാരകായുധങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തു.