Advertisment

തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ പാഴ്‌സലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസ്: പ്രതികള്‍ പിടിയില്‍

തിരൂര്‍ മേല്‍മുറി സ്വദേശി സാലിഹ് (35), തിരൂര്‍ മേല്‍മുറി സ്വദേശി അബ്ദുള്‍ ഖാദര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

New Update
442

ഇടുക്കി: തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ പാഴ്‌സലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതികള്‍ പിടിയില്‍. തിരൂര്‍ മേല്‍മുറി സ്വദേശി സാലിഹ് (35), തിരൂര്‍ മേല്‍മുറി സ്വദേശി അബ്ദുള്‍ ഖാദര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് മയക്കുമരുന്ന് കടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എം.ഡി.എം.എയുമാണ് പ്രതികള്‍ കടത്തിയത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് ടീമുകളും തിരൂര്‍ സര്‍ക്കിള്‍, റേഞ്ച് ടീമുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. 

 

Advertisment