ബി.ജെ.പി. ഗൃഹസമ്പര്‍ക്ക യജ്ഞത്തിന്റെ നടക്കാവ് മണ്ഡലംതല ഉദ്ഘാടനം നിര്‍വഹിച്ചു

ജനങ്ങളില്‍ വൈകാരിക സുരക്ഷിതത്വ ബോധം പകരാനും കെട്ടുറപ്പുള്ള ഭരണം കാഴ്ച വയ്ക്കാനും സാധിച്ചതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് സുധീഷ് കേശവപുരി പറഞ്ഞു.

New Update
5f004a66-1527-487b-9ea7-c85fc6d958ef

ബി.ജെ.പി. ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ നടക്കാവ് മണ്ഡലംതല ഉദ്ഘാടനം പ്രസിഡന്റ് പ്രവീണ്‍ തളിയില്‍ എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരിക്ക് നല്‍കി നിര്‍വഹിക്കുന്നു.

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ബി.ജെ.പി. നടത്തുന്ന ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മറ്റിയുടെ മണ്ഡലംതല ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറിയും സംസ്‌കൃത അധ്യാപകനുമായ സുധീഷ് കേശവപുരിക്ക് ലഘുലേഖ നല്‍കി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ തളിയില്‍  നിര്‍വഹിച്ചു.

Advertisment

ജനങ്ങളില്‍ വൈകാരിക സുരക്ഷിതത്വ ബോധം പകരാനും കെട്ടുറപ്പുള്ള ഭരണം കാഴ്ച വയ്ക്കാനും സാധിച്ചതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് സുധീഷ് കേശവപുരി പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം. ജഗനാഥന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.പി. പ്രമോദ്, ജിഷ ഷിജു, മണ്ഡലം ഭാരവാഹികളായ അഡ്വ. ബിജിത്ത് ചെറോട്ട്, രാജനന്ദിനി, ദിലീപ് വെളുത്തുര്‍, വിഷ്ണു പ്രിയ, രൂപേഷ് എന്നിവര്‍ പങ്കെടുത്തു.

Advertisment