/sathyam/media/media_files/2025/11/21/oip-8-2025-11-21-20-56-36.jpg)
പല്ല് പൊട്ടുന്നത് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. പ്രായം കൂടുന്തോറും പല്ലുകള്‍ക്ക് ബലം കുറയുകയും പൊട്ടാനുള്ള സാധ്യത കൂടുകയും ചെയ്യും.
കട്ടിയുള്ള മിഠായികള്‍, ഐസ്, പരിപ്പ് പോലുള്ളവ ചവച്ചരയ്ക്കുമ്പോള്‍ പല്ലില്‍ ബലം കൂടുകയും പൊട്ടാന്‍ സാധ്യതയുണ്ട്. മുഖത്ത് നേരിട്ടുള്ള അടിയോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ പല്ലുകള്‍ക്ക് പൊട്ടലുണ്ടാകാം.
വലിയ ഫില്ലിംഗുകളോ റൂട്ട് കനാല്‍ പോലുള്ള ചികിത്സകളോ ചെയ്ത പല്ലുകള്‍ ദുര്‍ബലമായിരിക്കാനും പൊട്ടാനുമുള്ള സാധ്യതയുണ്ട്. ഉറങ്ങുമ്പോള്‍ പല്ല് ഞെരുക്കുന്ന ശീലം (ബ്രക്‌സിസം) ഉള്ളവര്‍ക്കും പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ചിലപ്പോള്‍ പൊട്ടിയ പല്ലുകള്‍ക്ക് വേദനയുണ്ടാവില്ല. എന്നാല്‍ ചിലപ്പോള്‍ വേദന, പല്ല് കടിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ചൂടുള്ളതോ തണുത്തതോ ആയ ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംവേദനക്ഷമത എന്നിവ അനുഭവപ്പെടാം. പല്ലില്‍ വിള്ളലുകളോ പൊട്ടലുകളോ കാണാനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us