New Update
/sathyam/media/media_files/2025/02/19/vC2bDNBbNclfXxghsVJx.jpg)
ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ ജെ.സി.ബിക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തുറവൂര്‍ സ്വദേശി ആര്‍. പ്രവീണാ(39)ണ് മരിച്ചത്.
Advertisment
ചന്തിരൂര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഉയരപാത നിര്‍മാണം നടക്കുന്ന ഭാഗത്തുവച്ച് ജെ.സി.ബി. പിന്നോട്ട് എടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന പ്രവീണ്‍ ബൈക്കില്‍ നിന്ന് വീണു. ഇതോടെ ജെ.സി.ബിക്ക് അടിയില്‍പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us