ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് എട്ട് ലക്ഷം കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

കൊറ്റാളി സ്വദേശി പ്രസൂണി(32)നെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

New Update
535353

പാനൂര്‍: ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊറ്റാളി സ്വദേശി പ്രസൂണി(32)നെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ബൈക്കില്‍ ഇടിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

കഴിഞ്ഞ 13ന് രാവിലെ 10.30നായിരുന്നു സംഭവം. എടയന്നൂര്‍ മുരിക്കന്‍ചേരിയിലെ എം. മെഹ റൂഫിനെ(47)യാണ് കൊള്ളയടിച്ചത്. നാല് മാസം മുമ്പ് നാട്ടിലെത്തിയ ഗള്‍ഫുകാരനായ മെഹറൂഫ് ഗള്‍ഫില്‍ ജോലിയുള്ള സുഹൃത്തുക്കള്‍ തലശേരി, പാനൂര്‍ മേഖലകളിലെ പലര്‍ക്കായി നല്‍കാന്‍ ഏല്‍പ്പിച്ചിരുന്ന എട്ട് ലക്ഷം രൂപയുമായി ബൈക്കില്‍ പുറപ്പെട്ടപ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം മെഹറൂഫിന്റെ പള്‍സര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

നിലത്തു വീണ മെഹറുഫിനെ വലിച്ച് കാറില്‍ കയറ്റി കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് പണം തട്ടുകയായിരുന്നു. കീഴല്ലൂര്‍ കനാല്‍ റോഡില്‍ മെഹറൂഫിനെ ഇറക്കിവിട്ടാണ് സംഘം രക്ഷപ്പെട്ടത്. 

Advertisment