/sathyam/media/media_files/2025/10/08/559d5f95-682b-4da1-a462-3f9fd47e2e98-1-2025-10-08-11-43-44.jpg)
താരന്‍ മാറാന്‍ താരന്‍ വിരുദ്ധ ഷാംപൂകള്‍ ഉപയോഗിക്കുക, എണ്ണ തേച്ച് മസാജ് ചെയ്യുക, കറ്റാര്‍ വാഴ, ടീ ട്രീ ഓയില്‍, ഉലുവ, ചെമ്പരത്തി പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ തലയോട്ടിയില്‍ പുരട്ടുക, തലയോട്ടി വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് ചെയ്യേണ്ടത്. താരന്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ഗുരുതരമാണെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകിയ ശേഷം, മുടി നനവോടെ ഇരിക്കുമ്പോള്‍ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. ശേഷം ടവല്‍ കൊണ്ട് മുടി പൊതിഞ്ഞ് അരമണിക്കൂറിന് ശേഷം കഴുകി കളയാം.
കറ്റാര്‍വാഴ ജെല്‍ എടുത്ത് തലയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഉലുവ: തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ അരച്ചെടുത്ത് തലയില്‍ പുരട്ടി കഴുകുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
ചെമ്പരത്തിപ്പൂ ഉപയോഗിച്ച് താളി ഉണ്ടാക്കി തലയില്‍ തേച്ചു കഴുകുന്നത് താരനെ പ്രതിരോധിക്കും. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഏതാനും തുള്ളി ടീ ട്രീ ഓയിലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം.