ബന്തടുക്ക: നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ബന്തടുക്ക ഏണിയാടിയിലെ എം.എച്ച്. ഉമ്മറാ(79)ണ് മരിച്ചത്. കാര്‍ യാത്രികര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ ബേഡകം പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന്് ബന്തടുക്ക പെട്രോള്‍ പമ്പിനുസമീപത്താണ് സംഭവം. ഇതിനുശേഷം കാര്‍ സമീപത്തെ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞു. ബീഫാത്തിമയാണ് ഉമ്മറിന്റെ ഭാര്യ. മക്കള്‍: ഷമീറ, ജാസ്മിന, സുഫൈറ, ഉമൈബ, ഹനീഫ.