തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാന്‍ ഇടത് മുന്നണി തത്വത്തില്‍ തീരുമാനിച്ചതാണ്. ടോള്‍ വേണ്ടെന്നുവച്ചാല്‍ വികസനത്തില്‍ ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയ വിഷയത്തില്‍ എന്തൊക്കെ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവയ്‌ക്കേണ്ടതില്ല. ആര്‍.ജെ.ഡി. അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.