Advertisment

കോഴിക്കോട് തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട്  തെങ്ങില്‍ ഇടിച്ച് അപകടം; രണ്ടു പേരുടെ നില ഗുരുതരം

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. 

New Update
35353

കോഴിക്കോട്: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് തെങ്ങില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. 

Advertisment

ഇന്ന് പുലര്‍ച്ചെ 2.30ന് കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്താണ്  സംഭവം. നിയന്ത്രണംവിട്ട കാര്‍ തെന്നിമാറി സമീപത്തെ പറമ്പിലേക്ക് കയറുകയും ഇവിടെയുണ്ടായിരുന്ന തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.

 

 

Advertisment