മാനന്തവാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികന്‍ മരിച്ചു

കാട്ടിമൂല പഴയ റേഷന്‍ കടയ്ക്കു സമീപം കാപ്പുമ്മല്‍ വീട്ടില്‍ ജഗന്നാഥനാ(20)ണ് മരിച്ചത്.

New Update
353535

മാനന്തവാടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടിമൂല പഴയ റേഷന്‍ കടയ്ക്കു സമീപം കാപ്പുമ്മല്‍ വീട്ടില്‍ ജഗന്നാഥനാ(20)ണ് മരിച്ചത്.

Advertisment

സഹയാത്രികനായ ആലാറ്റില്‍ വടക്കേപറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍.എം. സണ്ണി (56) എന്നിവര്‍ പരുക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപം രാത്രിയിലായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ജഗന്നാഥനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment