/sathyam/media/media_files/2025/11/20/oip-6-2025-11-20-17-21-58.jpg)
പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ചില പഴങ്ങള്‍ ഇവയാണ്.
മാതളം: ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളമുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഓറഞ്ച്: വിറ്റാമിന്‍ സി അടങ്ങിയ ഈ പഴം രോഗപ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കുന്നു. എന്നാല്‍, മിതമായ അളവില്‍ കഴിക്കണം.
പപ്പായ: ഗ്ലൈസെമിക് സൂചിക കുറഞ്ഞതും ഫൈബര്‍ ധാരാളമുള്ളതുമാണ് പപ്പായ. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ദ്ധിപ്പിക്കുന്നത് മന്ദഗതിയിലാക്കുന്നു, ഇത് പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്.
മൊസാമ്പി, ഓറഞ്ച്: വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചെറിയ മുന്തിരി: ഗ്ലൈസെമിക് സൂചിക കുറഞ്ഞതും നാരുകള്‍ നിറഞ്ഞതുമായ സെറി പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്.
കിവി: വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ കിവി പ്രമേഹത്തിന് നല്ലതാണ്.
പീച്ച്: കുറഞ്ഞ കലോറിയും നാരുകളും അടങ്ങിയ പീച്ച് പ്രമേഹ രോഗികള്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്.
ആപ്പിള്‍: ധാരാളം ഫൈബര്‍ അടങ്ങിയ ആപ്പിള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us