കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ സി ധാരാളം

കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

New Update
d78e0d37-dc08-4d9b-88f7-bcf4a15b0c59

കാപ്‌സിക്കത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

Advertisment

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാംഗനീസ് അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം തുടങ്ങിയവ നാഡികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ആസ്ത്മ, സൈനസൈറ്റിസ് പോലുള്ള വീക്കം സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

Advertisment