/sathyam/media/media_files/9ttM75OfsTzPVuv6Bibh.jpg)
ആലപ്പുഴ: ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ സംഘാംഗം പിടിയില്‍. നാലു കിലോഗ്രാം കഞ്ചാവുമായി കൃഷ്ണപുരം സ്വദേശി അന്‍ഷാസ് ഖാനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മറ്റു രണ്ടുപ്രതികള്‍ ഒളിവിലാണ്.
ആലപ്പുഴ നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കായംകുളത്തെ ലോഡ്ജില്‍ കഞ്ചാവ് സൂക്ഷിച്ചതായി അറിഞ്ഞത്.
തുടര്‍ന്ന് എക്‌സൈസ് സംഘം ലോഡ്ജ് മുറി റെയ്ഡ് ചെയ്യുകയും നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കൂട്ടാളികളെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം സ്വദേശികളായ ലാലു, ബിനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു.
ബിനീഷിന്റെ കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍് ഏജന്‍സികള്‍ക്ക് നേരത്തെ അറിവ് കിട്ടിയിരുന്നതിനാല്‍ ഇയാള്‍ തന്ത്രപരമായാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രണ്ടാം പ്രതി ലാലുവിന്റെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച് വച്ചശേഷം ഇടപാടുകാരോട് അന്‍ഷാസിന്റെ ഗൂഗിള്‍ പേ നമ്പറില്‍ കാശ് ഇടാന്‍ ആവശ്യപ്പെടുകയും പണം കിട്ടിക്കഴിഞ്ഞാല്‍ ലാലുവിനെക്കൊണ്ട് കഞ്ചാവ് വിതരണം ചെയ്യുന്നതുമായിരുന്നു ഇയാളുടെ രീതി.
അന്‍ഷാസ് എക്‌സൈസ് പിടിയിലായതറിഞ്ഞു ലാലുവും ബിനീഷും ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ എ.ഇ.ഐ. ഗോപകുമാര്‍, പി.ഒ. റെനി, സി.ഇ.ഒ. റഹീം, ദിലീഷ്, ഡ.ബ്ല്യു.സി.ഇ.ഒ. ജീന എന്നിവരുമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us