ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കശുവണ്ടി

കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു,

New Update
cashew-nuts

കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. കശുവണ്ടിയില്‍ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹൃദയത്തിന് വളരെ നല്ലതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു, അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. കശുവണ്ടിയില്‍ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

കശുവണ്ടിയില്‍ സിങ്ക്, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കശുവണ്ടിയില്‍ കാ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. 

കശുവണ്ടിയില്‍ സിങ്ക്, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കശുവണ്ടിയില്‍ വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെ നല്ലതാണ്. 

Advertisment