അകാലനരയെ പ്രതിരോധിക്കാം...

സമ്മര്‍ദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാന്‍ സഹായിക്കും. 

New Update
pic-1

ഇന്ന് യുവത്വം നേരിടുന്ന പ്രധാന പ്രശ്‌നമാണ് അകാലനര. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം അകാലനരയ്ക്ക് കാരണമാകും. സമ്മര്‍ദം കൂടുമ്പോള്‍ മുടിയുടെ പിഗ്‌നെന്റേഷന്‍ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. സമ്മര്‍ദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാന്‍ സഹായിക്കും. 

Advertisment

രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താം.  ഇരുമ്പ്, കോപ്പര്‍, വിറ്റാമിന്‍ ബി12, തൈറോയ്ഡ് എന്നിവയുടെ അഭാവം അകാല നരയിലേക്ക് നയിക്കാം. 

അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് അകാലനരയ്ക്ക് കാരണമാകും.

Advertisment