New Update
/sathyam/media/media_files/2025/01/21/hMhAAeM0ZxYdJma3sj9R.jpg)
കണ്ണൂര്‍: കെ.പി.സി.സി. അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാനില്ലെന്ന് കെ. സുധാകരന്‍. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
അധ്യക്ഷപദവി എനിക്ക് അലങ്കാരമല്ല. എ.ഐ.സി.സിക്ക് ആരേയും കെ.പി.സി.സി. അധ്യക്ഷനാക്കാം. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആഗ്രഹമില്ല.
എന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല.
പാര്‍ട്ടിയില്‍ നേതൃ മാറ്റ ചര്‍ച്ചയില്ല. യുക്തിസഹമായ തീരുമാനം എ.ഐ.സി.സിക്ക് എടുക്കാമെന്നും സുധാകരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us