/sathyam/media/media_files/2025/09/28/579a70dc-7f3d-42a0-9612-7484de703981-2025-09-28-13-24-05.jpg)
പൊന്‍കുന്നം: രാജേന്ദ്ര മൈതാനത്തിനു സമീപത്തെ ബിഎസ്എന്‍എല്‍ വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നുള്ള വൈദ്യുതിലൈനില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റ സംഭവതത്തില്‍ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച.
പൊന്‍കുന്നം മണമറ്റത്തില്‍ സുഭാഷ് (കൊച്ച്-40) എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. എല്‍ടി ലൈനും കെവി ലൈനും കടന്നുപോകുന്നിടത്ത് കെവി ലൈന്‍ ഓഫ് ചെയ്യാതെ ജോലി ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടന്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. മേലുദ്യോഗസ്ഥര്‍ ആരും സ്ഥലത്തില്ലായിരുന്നു. ബിഎസ്എന്‍എല്‍ വളപ്പിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് എത്തണമെങ്കില്‍ ഗേറ്റ് തുറക്കണമെങ്കിലും അത് ചെയ്തിട്ടില്ല.
മതിലിന് മുകളിലൂടെ കയറി വൈദ്യുതി തൂണില്‍ കയറുകയായിരുന്നു. എന്തെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കയറുന്നുവെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സാധാരണ ചെയ്യാറുളളതുപോലെ ഗേറ്റിന്റെ താക്കോല്‍ വാങ്ങിയിട്ടില്ലെന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് നാലിന് പൊന്‍കുന്നം രാജേന്ദ്രമൈതാനം- ടൗണ്‍ഹാള്‍ റോഡില്‍ ബിഎസ്എന്‍എല്‍ വളപ്പിലെ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നുള്ള ലൈനില്‍ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഷോക്കേറ്റ് കുടുങ്ങിക്കിടന്ന ഇയാളെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് താഴെയെത്തിക്കാനായില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റംഗങ്ങളെത്തിയാണ് സുഭാഷിനെ താഴെയെത്തിച്ചത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം കുറുപ്പന്തിയില്‍ ഓഫീസ് കെട്ടിടത്തിന്റെ ചോര്‍ച്ച മാറ്റാന്‍ കയറിയ കരാര്‍ തൊഴിലാളി താഴെ വീണു ഗുരുതര പരുക്കേറ്റിരുന്നു.