Advertisment

മുസ്ലിം ജമാഅത്ത് പള്ളിയിലെ നിരീക്ഷണ കാമറ തകര്‍ത്ത് മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

കഴിഞ്ഞദിവസം പുലര്‍ച്ചെ ദേശീയപാതയ്ക്കരികിലെ തട്ടാമല മുസ്ലിം ജമാഅത്ത് പള്ളിയിലാണ് സംഭവം.

New Update
424242

കൊട്ടിയം: പള്ളിയിലെ നിരീക്ഷണ കാമറ തകര്‍ത്തശേഷം മൂന്ന് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിച്ചു. പതിനയ്യായിരം രൂപയോളം മോഷണം പോയതായി കരുതുന്നു. 
കഴിഞ്ഞദിവസം പുലര്‍ച്ചെ ദേശീയപാതയ്ക്കരികിലെ തട്ടാമല മുസ്ലിം ജമാഅത്ത് പള്ളിയിലാണ് സംഭവം.

Advertisment

പള്ളിയുടെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ മോഷ്ടാവ് പള്ളി പരിസരത്ത് തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുപാര എടുത്താണ് പൂട്ടുകള്‍ തകര്‍ത്തത്. 

വഞ്ചിക്ക് സമീപത്തു നിന്ന് ഇരുമ്പ് ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്. ഒരു നിരീക്ഷണ കാമറ തകര്‍ത്തെങ്കിലും മറ്റൊരു കാമറയില്‍ നിന്ന് മോഷണം നടത്തുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നീല ജീന്‍സ് പാന്റും കറുപ്പ് ബനിയനും തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും ധരിച്ചയാളാണ് മോഷണം നടത്തിയത്. ജമാഅത്ത് പരിപാലന സമിതിയുടെ പരാതിയില്‍ കേസെടുത്ത് അന്വഷണം തുടങ്ങി. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment