പാലക്കാട്: തിരുവേഗപ്ര കാരമ്പത്തൂരില്‍ സോഫ കമ്പനിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറിനാണ് സംഭവം.
കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നതു കണ്ട സമീപവാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പട്ടാമ്പി ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊപ്പം പോലീസും സ്ഥലത്തെത്തി.