മാഹി പുഴയില്‍ പുരുഷന്റെ  അജ്ഞാത മൃതദേഹം കണ്ടെത്തി

. കറുപ്പ് ബനിയനും കടും പച്ച മുണ്ടുമാണ് വേഷം.

New Update
35353

കണ്ണൂര്‍: മാഹി പുഴയില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11നാണ് സംഭവം. കറുപ്പ് ബനിയനും കടും പച്ച മുണ്ടുമാണ് വേഷം.

Advertisment

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാര്‍ തോണിയിലെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു. തലശേരി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം തലശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. 

Advertisment