വീട്ടിലിരുന്ന് പണം സമ്പാദിക്കാം, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് തട്ടിയത് ലക്ഷങ്ങള്‍; പ്രതികള്‍ പിടിയില്‍

ചാവക്കാട് സ്വദേശിനിയുടെ 22 ലക്ഷത്തിലധികം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

New Update
42422

തൃശൂര്‍: വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന്  വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. 

Advertisment

മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ കുല്‍കര്‍ണ്ണി ഹോസ്പിറ്റലിനു സമീപമുള്ള സുനന്ദ സുനില്‍ സഗാരെ (40), ഭാരത് നഗര്‍ ഗുജര്‍വാടിയിലുള്ള മിലിന്ദ് ഭാരത് ബസത്വര്‍ (44) എന്നിവരാണ് പിടിയിലായത്. 

ചാവക്കാട് സ്വദേശിനിയുടെ 22 ലക്ഷത്തിലധികം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഇളങ്കോ ആര്‍.ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ വി.എസ്. സുധീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ അന്വേഷണ സംഘമാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ഇവരെ പിടികൂടിയത്.

Advertisment