New Update
/sathyam/media/media_files/2025/04/17/PxHVau1A6nxyWWU82dNp.jpg)
വയനാട്: മാനന്തവാടിയില്‍ മുറിച്ചു മാറ്റിയ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പിച്ചംങ്കോട് ക്വാറി റോഡില്‍ കല്ലിപ്പാടത്ത് രാജേഷാണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെ പതിനൊന്നിന് തോണിച്ചാല്‍ ഗവണ്‍മെന്റ് കോളേജിന് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ നിന്നും മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. മുറിച്ചിട്ട മരം താഴെ നില്‍ക്കുകയായിരുന്ന രാജേഷിന്റെ ദേഹത്തു വീഴുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ രാജേഷിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us