ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2025/01/10/v12zf5rGQJ36BoKBZt0V.jpg)
ആലുവ: ആലുവയില്‍ സ്വകാര്യ ബസില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി.ഐ. എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയുമായ നയനയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് വേഗത്തില്‍ തിരിക്കുന്നതിനിടെ വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ വാതില്‍ ശരിയായ വിധം അടയ്ക്കാതിരുന്നതാണ് അപകട കാരണമെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു.