സാമ്പത്തിക തട്ടിപ്പ് കേസ്: നടന്‍ സൗബിന് വിദേശ യാത്രാനുമതി നിഷേധിച്ച് കോടതി

ദുബൈയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ പോകണമെന്നു ആവശ്യപ്പെട്ട് സൗബിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

New Update
soubin-shahir-.1.2757283

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി.

Advertisment

ദുബൈയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ പോകണമെന്നു ആവശ്യപ്പെട്ട് സൗബിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷ കോടതി തള്ളി.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് യാത്രാനുമതി നിഷേധിക്കാനുള്ള കാരണം. കേസുമായി ബന്ധപ്പെട്ട് സൗബിന്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവര്‍ കേസിലെ മറ്റ് പ്രതികള്‍. 

കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 

Advertisment