കെ.എസ്.ആര്‍.ടി.സി. പാക്കേജില്‍ ഗവിക്ക് യാത്ര പോയ കുട്ടികള്‍ ഉള്‍പ്പടെയുള്ള സംഘം വനത്തില്‍ കുടുങ്ങി

ബസ് കേടായതിനെത്തുടര്‍ന്നാണ് 38 അംഗ സംഘം വനമേഖലയില്‍ കുടുങ്ങിയത്.

New Update
24242

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി. പാക്കേജില്‍ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെത്തുടര്‍ന്നാണ് 38 അംഗ സംഘം വനമേഖലയില്‍ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്ര സംഘത്തിലുണ്ട്. 

Advertisment

ബസ് കേടായ വിവരം രാവിലെ 11ന് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറില്‍ വനത്തില്‍ കുടുങ്ങിയത്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറഞ്ഞു.

Advertisment