New Update
/sathyam/media/media_files/2025/07/31/25d2cd92-5144-4f0d-bbfd-15ebde235982-2025-07-31-00-30-15.jpg)
തൃശൂര്‍: ആമ്പല്ലൂരില്‍ ദേശീയപാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാര്‍, ടെമ്പോ, പിക്കപ്പ് വാന്‍ എന്നവയാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം.
Advertisment
നിര്‍മ്മാണത്തിലിരിക്കുന്ന ആമ്പല്ലൂര്‍ അണ്ടര്‍പാസില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ മുന്നിലുള്ള ടെമ്പോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുള്ള പിക്കപ്പ് വാനിലേക്ക് ടെമ്പോ ഇടിച്ചു.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.