/sathyam/media/media_files/2025/10/08/3282c190-fde6-4bf0-8882-8b8074d03c98-2025-10-08-13-19-41.jpg)
പാവയ്ക്കയില്‍ പ്രമേഹം, ഫാറ്റി ലിവര്‍, കാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ചര്‍മ്മം, മുടി എന്നിവയെ സംരക്ഷിക്കാനും ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ഏറെ ഗുണം ചെയ്യും.
പാവയ്ക്കയിലുള്ള പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും കരളിലെ അമിത കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും പാവയ്ക്ക നല്ലതാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ വൈറസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ പാവയ്ക്ക സഹായിക്കും. ചില പഠനങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ പാവയ്ക്കയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കലോറിയും കൊഴുപ്പും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിലെ പാടുകള്‍, മുഖക്കുരു എന്നിവ പരിഹരിക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പാവയ്ക്ക രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.