ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ സ്‌ട്രോബെറി

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്.

New Update
Strawberry_photos_Fresh_Strawberry_Picture_F045003

സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. 

Advertisment

സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. 

സ്‌ട്രോബെറിയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. സ്‌ട്രോബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. സ്‌ട്രോബെറിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

Advertisment