Advertisment

മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച കിടപ്പുരോഗിയായ അച്ഛനെ പെണ്‍മക്കളും ഏറ്റെടുത്തില്ല; റിപ്പോര്‍ട്ട് തേടി കലക്ടര്‍, കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

സംഭവത്തില്‍ മകന്‍ അജിത് കുമാറിനെ പോലീസ് ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

New Update
646466

കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞ സംഭവത്തില്‍ മകന്‍ അജിത് കുമാറിനെ പോലീസ് ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

Advertisment

അജിത്തിനെതിരെ കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാല്‍ ചോദ്യം ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിട്ടില്ല. അതേസമയം എഴുപത് പിന്നിട്ട ഷണ്‍മുഖനെ മറ്റ് രണ്ട് പെണ്‍മക്കളും സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ഇന്നലെ രാത്രി തന്നെ കോതമംഗലത്തുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. 

വിഷയത്തില്‍ ഇടപെട്ട കലക്ടര്‍ കൊച്ചി സബ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. നേരത്തെ ഷണ്‍മുഖന്റെ ചികിത്സയും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് പെണ്‍മക്കളായിരുന്നു. എന്നാല്‍ മകന്‍ 

അജിത്തുമായുള്ള പ്രശ്‌നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാന്‍ തടസമായത്. പെണ്‍മക്കള്‍ പരാതിയുമായി മുമ്പ് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്ഐ പറഞ്ഞിരുന്നു. 

പെണ്‍മക്കള്‍ വീട്ടില്‍ വന്നാല്‍ അജിത്ത് അവരെ വീട്ടിനകത്ത് കയറ്റാറില്ലെന്നും അച്ഛനെ കൊണ്ടുപോകാന്‍ അവര്‍ തയാറാണെന്ന് അറിയിക്കുമ്പോഴും അജിത്ത് അതിന് സമ്മതിച്ചില്ലെന്നുമാണ് തൃപ്പൂണിത്തുറ എസ്.ഐ ഇന്നലെ പ്രതികരിച്ചത്.

വൈറ്റില സ്വദേശി ഷണ്‍മുഖന്‍ അപകടത്തില്‍പ്പെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകന്‍ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. 

അജിത്തും കുടുംബവും വ്യാഴാഴ്ച വൈകിട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി അയല്‍ക്കാര്‍ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥന്‍ അറിയുന്നത്.

Advertisment