തെളിവില്ല, ഉളുപ്പുണ്ടോ റിനി? രാഹുലിന്റെ അമ്മയുടെ ഓണം കലക്കിയിട്ട് ലാഭം കൊയ്യുകയാണ് നിങ്ങള്‍: രാഹുല്‍ ഈശ്വര്‍

"റിനി ഒരു പരിപാടിക്ക് പോയി ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ എടുത്ത് പറയാന്‍ പറ്റും"

New Update
Rahul-Easwar

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എയ്‌ക്കെതരേ ആരോപണം ഉന്നയിച്ച നടി റിനിയ്‌ക്കെതിരേ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. 

Advertisment

''തെളിവില്ല! ഉളുപ്പുണ്ടോ റിനി? രാഹുലിന്റെ അമ്മയുടെ ഓണം കലക്കിയിട്ട് ലാഭം കൊയ്യുകയാണ് നിങ്ങള്‍. ഒരു നിമിഷം രാഹുലിന്റെ അമ്മയെയും കുടുംബത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

റിനി, അവന്തിക ഇവര്‍ക്കെല്ലാം ലാഭമേ ഉള്ളൂ. പുതിയ ഓണം പരിപാടികള്‍, ഉദ്ഘാടനങ്ങള്‍, റീച്ച് കൂടി, അതിജീവിത പട്ടം, അടുത്ത ബിഗ്ബോസില്‍, ലാഭം മാത്രം. ഒരു പക്ഷെ സ്വന്തം ബന്ധുക്കളുടെ വീട്ടിലോട്ടുപോലും ഓണം ഉണ്ണാന്‍ പോകാന്‍ മടിക്കുന്ന രാഹുലിന്റെ അമ്മ, വെളിയില്‍ വിഷമം കാണിക്കില്ലായിരിക്കും പക്ഷെ ഉള്ളില്‍ വിഷമിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍. ഇവരുടെ കുടുംബം ദ്രോഹിച്ചു ലാഭം നേടുന്ന 'ഫെമിനാസികള്‍' 

റിനി ഒരു പരിപാടിക്ക് പോയി ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ എടുത്ത് പറയാന്‍ പറ്റും. എന്നാല്‍ അങ്ങനെ ചെയ്യില്ല. സ്ത്രീയെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നിലപാടിനെയാണ് വിമര്‍ശിക്കുന്നത്. നിലപാടില്ലാത്ത റിനിയുടെ നിലപാടിനെയാണ് ചോദ്യം ചെയ്യുന്നത്. സ്വന്തം ജീവിതത്തിന് ഗുണമുണ്ടാവാന്‍ വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. അവന്തികയും ഇത് തന്നെയാണ് ശ്രമിച്ചത്...'' 

Advertisment