New Update
/sathyam/media/media_files/yH1BAKWpUNb0OvIg1D9B.jpg)
ചവറ: ഫാസ്റ്റ് പാസഞ്ചര്‍ ബസ് കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറിയുടെ പിന്നില്‍ ഇടിച്ചുകയറി. അപകടത്തില്‍ ഇരു ബസുകളിലെയും 36 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Advertisment
രാവിലെ 11.15ന് ദേശീയപാതയില്‍ ചവറ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപത്തായിരുന്നു അപകടം. ഇടിയെത്തുടര്‍ന്ന് ഓര്‍ഡിനറി ബസ് 50 മീറ്ററോളം ദൂരേക്ക് നീങ്ങിയാണ് നിന്നത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us