New Update
/sathyam/media/media_files/2025/01/21/bhn2aB62VSAAo9L1TI3D.jpg)
പത്തനാപുരം: വാഴത്തോപ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ദമ്പതികള്‍ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.
Advertisment
ഗുരുതര പരിക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
പുനലൂര്‍-പത്തനാപുരം റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു. കാറിടിച്ചതോടെ നിയന്ത്രണംവിട്ട ബസ് സമീപത്തെ മതില്‍ ഇടിച്ച് തകര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us