Advertisment

റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ; എന്‍. പ്രശാന്ത് ഐ.എസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടി

പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍.

New Update
4242424

തിരുവനന്തപുരം: എന്‍. പ്രശാന്ത് ഐ.എസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം. പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍.

Advertisment

അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫെയ്‌സ്ബുക്കില്‍ അപമാനിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതും വിവാദമായിരുന്നു.

Advertisment