യു. പ്രതിഭയുടെ മകനെതിരായ കേസ്: ആലപ്പുഴ എക്സൈസ്  ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റി

വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്

New Update
3533535353

ആലപ്പുഴ: യു. പ്രതിഭയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. 

Advertisment

മൂന്ന് മാസം മുമ്പാണ് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. കേസില്‍ ഒമ്പതാം പ്രതിയാണ് കനിവ്.

Advertisment