New Update
/sathyam/media/media_files/2025/09/05/6b593291-fe84-4a6a-bf2c-aa275c7ee235-2025-09-05-10-53-50.jpg)
അമ്മ ശ്രീദേവിയുടെ മരണശേഷം താനും കുടുംബവും കടുത്ത വെല്ലുവിളി നേരിട്ടുവെന്നു നടി ജാന്‍വി കപൂര്‍.
Advertisment
''ആദ്യ ചിത്രമായ ധഡകിന്റെ പ്രചാരണത്തിനിടെ ചിരിച്ചപ്പോള്‍ തന്നെ ആളുകള്‍ വിമര്‍ശിച്ചു. അമ്മ മരിച്ചതില്‍ എനിക്ക് ഒരു കുഴപ്പമില്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ വികാരരഹിതയാണെന്ന് അവര്‍ കരുതി.
സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് രാജ്യത്തെ പകുതിപേര്‍ക്ക് ഒരു വിനോദമാകുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കുക. ഞങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് ആര്‍ക്കും മനസിലാകില്ല.
ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ തകര്‍ച്ച മറ്റുള്ളവരെ കാണിച്ചില്ല. അതുകൊണ്ടുതന്നെ ഞങ്ങളെ ചെളിവാരിയെറിയാമെന്നും ഞങ്ങള്‍ യഥാര്‍ത്ഥമനുഷ്യരല്ലെന്നും ആളുകള്‍ക്ക് തോന്നി. അത് സഹാനുഭൂതിയും സഹതാപവും പൂര്‍ണമായും ഇല്ലാതാക്കി....''