മൊരിച്ചില്‍ കാരണങ്ങള്‍

വരണ്ട ചര്‍മമാണ് ഇതിന് കാരണമെന്ന് പൊതുവേ പറയുന്ന ഇത് ഇത്തിയോസിസ് എന്ന് വിളിയ്ക്കുന്ന പാരമ്പര്യ രോഗമാണ്.

New Update
1133096-handdisease

പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് മൊരി അഥവാ മൊരിച്ചില്‍. പ്രത്യേകിച്ചും മഞ്ഞുകാലത്ത്. കൈ കാലുകളിലും ശരീര ഭാഗങ്ങളിലും മറ്റും വരണ്ടു പോയ തൊലിയും ഇത് വരുത്തുന്ന ശാരീരിക മാനസിക പ്രശ്നങ്ങളുമുണ്ട്. വരണ്ട ചര്‍മമാണ് ഇതിന് കാരണമെന്ന് പൊതുവേ പറയുന്ന ഇത് ഇത്തിയോസിസ് എന്ന് വിളിയ്ക്കുന്ന പാരമ്പര്യ രോഗമാണ്.

Advertisment

അതായത് ജീനുകളിലൂടെ വരുന്ന അവസ്ഥ. ചെറിയ തോതിലാണ് ഇതെങ്കില്‍ വരണ്ട ചര്‍മം കാരണമാണെന്ന് തോന്നും. ചിലര്‍ക്ക് ഇത് മീന്‍ ചെതുമ്പല്‍ പോലെയുണ്ടാകും. അതായത് കൂടുതലുണ്ടാകും. ചൊറിച്ചിലുണ്ടാകും, മഞ്ഞു കാലമാകുമ്പോള്‍ ചൊറിഞ്ഞ് പൊട്ടാം. ഇതിന്റെ വളരെ കുറഞ്ഞ രൂപമാണ് പൊതുവേ കണ്ടു വരുന്നത്. പത്ത് വയസില്‍ ഇതു വന്നു തുടങ്ങാം. കാലുകളില്‍ കൂടുതല്‍ ഇത് കണ്ടു വരുന്നു. കൈകളിലും നിതംബ ഭാഗത്തുമെല്ലാം ഇതുണ്ടാകാം.

ഇത്തരം അസുഖമുള്ളവര്‍ക്ക് ചര്‍മത്തില്‍ ഈര്‍പ്പം കുറവാകും. ഇതിനാല്‍ വരണ്ട ചര്‍മം കൂടുന്നതിന് ഇടയാക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യരുത്. സോപ്പ് പോലുള്ളവ കൂടുതല്‍ ഉപയോഗിക്കരുത്. കുറേ വെള്ളം, കൂടുതല്‍ ചൂടുള്ള വെള്ളം ഒഴിച്ച് കുളിക്കരുത്. 

വീര്യം കുറഞ്ഞ സോപ്പോ ലോഷനോ മാത്രം ഉപയോഗിയ്ക്കുക. കടലമാവ്, പയര്‍ പൊടി, ഇഞ്ച, സ്‌ക്രബര്‍ ഒന്നും ഉപയോഗിക്കരുത്. ഇതിനായി ചെയ്യാവുന്നത് കുളി കഴിഞ്ഞ ഉടന്‍ തുടച്ച് മുഴുവന്‍ ഈര്‍പ്പം പോകുന്നതിന് മുന്‍പായി മോയിസ്ചറൈസര്‍ പുരട്ടാം. ഇതിന് വെളിച്ചണ്ണ ഗുണകരമല്ല. എന്നാല്‍ ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇതിനായി എള്ളെണ്ണ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

Advertisment